വെള്ളത്തൂവൽ : പതിറ്റാണ്ടുകളായി എല്ലാ തലങ്ങളിലും വികസന മുരടിപ്പ് നേരിടുന്ന വെള്ളത്തൂവൽ ടൗണിനും പരിസരപ്രദേശങ്ങൾക്കും ഉണർവേകിക്കൊണ്ട് പൂത്തല നിരപ്പിൽ ഫാം ടൂറിസം നേച്ചർ ക്യാമ്പ്‌നടന്നു. വെള്ളത്തൂവലിൽ ജനിച്ചുവളർന്നവരും ഹൈറേഞ്ചിലെ ആദ്യകാല ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കാലാസാഹിത്യസാംസ്‌കാരികരംഗത്തുള്ളവരും കർഷകരും
അണിനിരന്നു. മുനിയറയിൽ കൂടാരങ്ങൾ കെട്ടി അവിടെ സമയം ചിലവഴിച്ച ശേഷം സമീപത്തെ
സാംസ്‌കാരിക കേന്ദ്രത്തിൽ ഒത്തുചേർന്നു.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻസംസ്ഥാനപ്രസിഡന്റും വെള്ളത്തൂവൽ സ്വദേശിയും ആയിരുന്ന അഡ്വ: തുളസി അദ്ധ്യക്ഷതവഹിച്ചു .പഞ്ചായത്ത്പ്രസിഡന്റ് മഞ്ജു ബിജു , രേഖ വെള്ളത്തൂവൽ, സായ് പൂത്തോട്ട, ബ്ലോക്ക് പഞ്ചായത്ത് മെമ്പർജോർജ് തോമസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌കെ.ബിജോൺസൺ, പഞ്ചായത്ത് മെമ്പറന്മാരായ അഖിൽ,ഷിജിഎൽദോസ്,കെ.ടി.മോഹനൻ, ജനാദ്ദനൻ വരകിൽ എന്നിവർ സംസാരിച്ചു.
റിട്ട. ജഡ്ജ് പി.എസ് ആന്റണി, റിട്ട. പോപൊലീസ് അസി.കമ്മീഷണർ വേണുഗോപാൽ, ഡോ. സി.കെ റോയി,
അഡ്വ.തുളസി, കെ.പി സണ്ണി, എന്നിവർ രക്ഷാധികാരികളായും രേഖാവെള്ളത്തൂവൽ പ്രസിഡന്റായും പി.എസ് ജോയി (സെക്രട്ടറി) ,ബ്രില്ല്യാ ബിജു, സെബാസ്റ്റ്യൻ പെരുമായേൻ, സി.ആർ വിജയൻ, ഷൈല ശശി എന്നിവർ ഭാരവാ
ഹികളായി കമ്മറ്റി രൂപീകരിച്ചു.