
ചെറുതോണി: സ്ത്രീധന പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അഞ്ചു വർഷങ്ങൾക്കു ശേഷം പിടിയിൽ. കീരിത്തോട് കുമരംകുന്നേൽ ഷാജിയാണ് സ്ത്രീധന പിഡനക്കേസിൽ അഞ്ചു വർഷങ്ങൾക്ക് ശേഷം പൊലിസിന്റെ പിടിയിലായത്. കഞ്ഞിക്കുഴി എൽ.പി പൊലിസ് സ്‌കാഡാണ് പ്രതിയെ കുന്നംകുളത്തു നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2017ൽ സ്ത്രീധന പിഡനം ആരോപിച്ച് ഷാജിയുടെ ഭാര്യ കഞ്ഞിക്കുഴി പൊലിസിൽ പരാതി നൽകിയിരുന്നു. ഇതെ തുടർന്ന് പ്രതി ഒളിവിൽ പോയി തുടർന്ന് ഇടുക്കി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കഞ്ഞിക്കുഴി എസ്. ഐ സിബി തോമസ്സിന്റെ നിർദ്ദേശപ്രകാരം എസ്.ഐ, റ്റി.സി റോയി മോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.