ചെറുതോണി : അറക്കുളം പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിൽ റോഷി അഗസ്റ്റിന് സ്വീകരണമൊരുക്കി നാട്ടുകാർ. പഞ്ചായത്തിലെ അവികസിത മേഖലകളിൽ വികസനം എത്തിയതിൽ പ്രദേശവാസികൾ ഏറെ സന്തോഷഭരിതരാണ്. സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചിട്ടില്ലെങ്കിലും ഉൾപ്രദേശങ്ങളിൽ എത്തിച്ചേർന്നു സ്ഥാപനങ്ങളിലും സംഘടനകളിലും നേരിട്ട് എത്തി വോട്ട് അഭ്യർത്ഥിക്കുന്നതിന് ഏതാനും ദിനങ്ങൾ നീക്കി വെച്ചിരിക്കുകയാണ് റോഷി. പഞ്ചായത്തിലെ കുളമാവ് മേഖലയിൽ ആരംഭിച്ച് ഉറുമ്പള്ളു മേഖലകൾ സന്ദർശിച്ചു. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ പ്രവർത്തികളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.
ഇതോടെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ഉറുമ്പള്ള് വഴി പീരുമേട് നിയോജക മണ്ഡലത്തിലേക്ക് എത്തിചേരുന്ന വഴി ഗതാഗത യോഗ്യമാക്കുന്നതിന് മുഖ്യപരിഗണന നൽകു മെന്നും റോഷി പറഞ്ഞു. സി.വി. വിർഗ്ഗീസ്, ടോമി കുന്നേൽ, കെ.എൽ.ജോസഫ്, ഷാജി കാഞ്ഞമല എന്നിവരോടൊപ്പമാണ് സന്ദർശനം നടത്തിയത് .