shaji

തൊടുപുഴ തടിവ്യാപാരി തിരുവല്ലയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.

വെങ്ങല്ലൂർ കപ്രാട്ടിൽ മുഹമ്മദ് കണ്ണിന്റെ മകൻ കെ .പി.ഷാജി(53) യാണ് മരിച്ചത്. വെങ്ങല്ലൂർ മുഹിയുദീൻ ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഇന്നലെ പുലർച്ചെ നാല് മമണിയോടെ തിരുവല്ല നാലുകോടിയിലാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ലോറി ഇടിച്ചാണ് അപകടം.അപകടത്തിൽ ഷാജിയുടെ മകൻ ഷാമോന് പരിക്കേറ്റു. കബറടക്കം നടത്തി.മക്കൾ:ഷാമോൻ, ഷബ്‌ന, സൽമാൻ. മരുമക്കൾ:ഖദീജ, മുഹമ്മദ് നബീസ്.