frncis
വണ്ടൻമേട്ടിൽ നിർമിച്ചിരിക്കുന്ന ഗണപതി വിഗ്രഹം സന്ദർശിക്കുന്ന ഫ്രാൻസിസ് ജോർജ്‌

ഇടുക്കി: ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും താൻ ജയിച്ചാൽ ആദ്യ മുൻഗണന നൽകുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. കുടിയേറ്റ ജനതയെ എല്ലാക്കാലവും അലട്ടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാൽ മാത്രമേ വികസനസ്വപ്നങ്ങൾ പൂവണിയു. ഏറെക്കാലമായി പരിഹരിക്കാനാകാത്ത ഭൂപട്ടയ പ്രശ്‌നം, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിർമ്മാണ നിരോധനം, ഭൂപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താത്ത ഇടത് സർക്കാർ സമീപനം ഇവയെല്ലാം പരിഹാരം കാണേണ്ട പ്രശ്‌നങ്ങളാണ്. ഇതിനൊപ്പം ഇവിടുത്തെ ജനങ്ങൾക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്ന ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇപ്പോഴും ഇടുക്കിക്കാരുടെ സ്വപ്നം മാത്രമാണെന്നും അത്തരത്തിലുള്ള മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ യാഥാർഥ്യമാക്കുവാൻ താൻ എന്നും കൂടെയുണ്ടാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.