വാഗമൺ: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വാഗമൺ ഹൈഡ്‌സ് റിസോർട്ടിനു സമീപത്തെ വ്യൂ പോയിന്റിൽ നിന്നാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ നാട്ടുകാരുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് മരച്ചില്ലകളിൽ തങ്ങി നിൽക്കുകയായിരുന്നു.