ചെറുതോണി:ഐ എൻ ടി യു സി ജനറൽ വർക്കേഴ്‌സ് യൂണിയൻ ( ടിമ്പർ) ഓഫീസിന്റെ പ്രവർത്തനം ചാലി സിറ്റിയിൽ ആരംഭിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം .പുരുഷോത്തമൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് അനീഷ് പ്ലാശ്‌നാൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി സോൺ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് വർക്കി, ഡെന്നി മോൾ രാജു , പ്രജനി ടോമി, റിജോ ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.