കരിമണ്ണൂർ : സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ജില്ലാ തലത്തിൽ നടത്തിയ 'തളിര്' സ്‌കോളർഷിപ് പരീക്ഷയിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം. ജില്ലയിൽ സ്‌കോളർഷിപ്പിന് അർഹരായ 160 വിദ്യാർഥികളിൽ 50 പേർ കരിമണ്ണൂർ സ്‌കൂളിൽനിന്നാണ്. 18 വിദ്യാർഥികൾക്ക് ആയിരം രൂപയും 32 പേർക്ക് അഞ്ഞൂറ് രൂപയുമാണ് സ്‌കോളർഷിപ് ലഭിക്കുന്നത്.