ചെറുതോണി: മണിയാറൻകുടിയിൽ പ്രവർത്തിക്കുന്ന അനധികൃത ടാർമിക്‌സിംഗ് പ്ലാന്റ് സമരത്തെ അധികാരികൾ കണ്ടില്ലെന്നു നടിച്ചാൽ ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസക്കാലമായി നടക്കുന്ന സമരത്തോട് നിഷേധാത്മക നിലപാടാണ് അധികാരികൾ പുലർത്തുന്നത്. അനിശ്ചിതകാല സമരത്തിന്റെ ഒൻപതാം ദിവസ സമരം മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. നിഖിൽപൈലി, എസ് രവി, മേരികൊച്ചുനിരവത്ത്, രഞ്ചൻമാധവൻ മനോജ് പി കെ, ചന്ദ്രൻ സി വി ,തങ്കച്ചൻചാത്തംകണ്ടം, രാജൻമാധവൻ, കെ സി സുരേന്ദ്രൻ,ചെല്ലമ്മരവി എന്നിവർസംസാരിച്ചു