സമരം ഇന്നും തുടരും

തൊടുപുഴ: ബാങ്കിംങ്ങ് മേഖലയിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ യു.എഫ്.ബി.യു വിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കി. ജില്ലയിൽ പണിമുടക്ക് പൂർണ്ണമായി.രുന്നു പൊതമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി പണിമുടക്കുന്നത്. .

പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ ബാങ്ക് ജീവനക്കാർ പ്രകടനവും തുടർന്ന് ധർണ്ണയും നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ടൗൺ ശാഖക്കു മുന്നിൽ അവസാനിച്ചു. തുടർന്നു നടന്ന ധർണ്ണ യു.എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ്.പി.സലിം ഉദ്ഘാടനം ചെയ്തു. പ്രതീഷ് രാജാമണി (എൻ.സി.ബി.ഇ.) അജയൻ ടി.ടി.(എ.ഐ.ബി.ഒ.സി.) എൻ .സനിൽ ബാബു ( ബി.ഇ.എഫ്.ഐ.) എബിൻ ജോസ് (എ.ഐ.ബി.ഇ.എ.) എന്നിവർ അഭിവാദ്യം ചെയ്തു. അരവിന്ദ് എസ്. നന്ദി പറഞ്ഞു.രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് കനറാ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കാൾ അഭിവാദ്യം ചെയ്ത് സംസാരിക്കും.