തൊടുപുഴ : യുഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വണ്ണപ്പുറം യു.ഡി.എഫ്. കൺവെൻഷൻ അറ്റ്‌ലാന്റ ഓഡിറ്റോറിയത്തിലും, ഉടുമ്പന്നൂർ മണ്ഡലം കൺവെൻഷൻ ഉച്ചകഴിഞ്ഞ് മൂന്നിന് റോസ് ഓഡിറ്റോറിയത്തിലും കരിമണ്ണൂർ മണ്ഡലം കൺവെൻഷൻ വൈകിട്ട് നാലിന് മാസ് ഓഡിറ്റോറിയത്തിലും കോടിക്കുളം കൺവെൻഷൻ വൈകിട്ട് അഞ്ചിന് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ ഹാളിലും നടക്കും.
വെള്ളിയാമറ്റം പഞ്ചായത്ത് കൺവെൻഷൻ 17 ന് വൈകിട്ട് നാലിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിലും, ആലക്കോട് കൺവെൻഷൻ വൈകിട്ട് നാലിന് അഗസ്റ്റിൻ കല്ലിടുക്കിലിന്റെ വസതിയിലും, ഇടവെട്ടി മണ്ഡലം കൺവെൻഷൻ വൈകിട്ട് അഞ്ചിന് മാർത്തോമ നെടുമണ്ണിൽ ഓഡിറ്റോറിയത്തിലും നടക്കും.
പുറപ്പുഴ പഞ്ചായത്ത് കൺവെൻഷൻ 18 ന് വൈകിട്ട് 4.30 ന് വഴിത്തല സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും മണക്കാട് പഞ്ചായത്ത് കൺവെൻഷൻ വൈകിട്ട് 4.30 ന് അങ്കൻവെട്ടി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലും കുമാരമംഗലം കൺവെൻഷൻ വൈകിട്ട് നാലിന് എൻ.എസ്.എസ് ഹാളിലും നടക്കും.
കരിങ്കുന്നം പഞ്ചായത്ത് കൺവെൻഷൻ 19 ന് വൈകിട്ട് അഞ്ചിന് കരിങ്കുന്നം ലയൺസ് ഹാളിലും മുട്ടം കൺവെൻഷൻ ലിറ്റിൽ ഫ്‌ളവർ എൽ.പി. സ്‌കൂൾ ലോഗോസ് ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കും.
തൊടുപുഴ മണ്ഡലം കൺവെൻഷൻ 22 ന് വൈകിട്ട് നാലിന് മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലും ചേരുന്നതാണ്.