തൊടുപുഴ : യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. മൂലമറ്റം റോഡിൽ കെ.എസ്.ആർ.ടി.സി. ക്ക് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ നിത്യ വിസ്മയമാണ് പി.ജെ.ജോസഫെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. യോഗത്തിൽ അഡ്വ. എസ്. അശോകൻ, ജോൺ നെടിയപാല, പ്രൊഫ. എം.ജെ.ജേക്കബ്, എം.എസ്.മുഹമ്മദ്, പി.എൻ. സീതി, കെ. സുരേഷ്ബാബു, ജാഫർഖാൻ മുഹമ്മദ്, എൻ.ഐ. ബെന്നി, ജിയോ മാത്യു, ഷാഹുൽ പള്ളത്തുപറമ്പിൽ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.