roshy
റോഷി അഗസ്റ്റിൻ കഞ്ഞിക്കുഴി പഞ്ചായത്തിൽ ചായക്കടയിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു .

ചെറുതോണി: കാർഷികമേഖലയിൽ കൂടിയുള്ള റോഷി അഗസ്റ്റിന് ആദ്യഘട്ട പര്യടനം ഏറെ ഊഷ്മളത നിറഞ്ഞതായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലും കൊന്നത്തടിയുടെ പാറത്തോട് മേഖലകളിലുമായിരുന്നു ഇന്നലെ. കുടിയേറ്റ കർഷകരുടെ മേഖലയായ കഞ്ഞിക്കുഴി പഞ്ചായത്തിൽ നിരവധി കർഷകർക്ക് ഈ വർഷമാണ് പട്ടയം ലഭിച്ചത്. പട്ടയം നൽകുന്നതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതിനെ തുടർന്ന് കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകൾക്കായി പ്രത്യേക ഉത്തരവ് നൽകിയാണ് പട്ടയം നൽകാൻ ആയത്. ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കഞ്ഞിക്കുഴിയിലെ വിവിധ മേഖലകളിലേക്ക് സർക്കാർ കുടിയിരുത്തിയ കർഷകരുടെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യം ആയിരിക്കുന്നത്. ആറായിരത്തിലധികം പട്ടയം നിലവിൽ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോഴും പട്ടയ നടപടികൾ തുടർന്നു വരികയാണ് മുഴുവൻ കർഷകർക്കും പട്ടയം നൽകുമെന്നും സ്വീകരണ സ്ഥലങ്ങളിൽ പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാംകൂപ്പ്, ഏഴാം കൂപ്പ്, പെരിയാർവാലി റോഡ്, കൊച്ചു ചേലച്ചുവട് എടക്കാട് കത്തിപ്പാറ റോഡ് എന്നിവയുടെ നിർമ്മാണത്തിന് തുക അനുവദിച്ച രണ്ടാം നടപടി സ്വീകരിച്ചു വരെ കഴിഞ്ഞതായും റോഷി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണി യിൽ നിന്നും രാവിലെ എട്ടുമണിക്ക് ആരംഭിച്ച പര്യടന പരിപാടി ചുരുളി, ചേലച്ചുവട്, കീരിത്തോട്, തള്ളക്കാനം, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, വെണ്മണി തുടങ്ങിയ മേഖലകൾ പിന്നീട് വൈകന്നേരത്തോടെ കൊന്നത്തടി പഞ്ചായത്തിൽ എത്തി. ഔദ്യോഗിക സ്ഥാനാർത്ഥി പര്യടനത്തിന് മന്നോടിയായി ബൂത്ത് കൺവൻഷനുകളം മേഖലാ കൺവെൻഷനുകളും നടന്നുവരികയാണ്.

സ്‌നേഹവായ്പടെയാണ് തങ്ങളുടെ എംഎൽഎയെ ഓരോ കേന്ദ്രങ്ങളിലും വോട്ടർമാർ സ്വീകരിച്ചത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, പകൽവീട്, ആശുപത്രികൾ, കാർഷിക മേഖലകൾ തുടങ്ങി കേന്ദ്രങ്ങളിലെല്ലാം ആവേശംകരമായ സ്വീകരണമാണ് സ്ഥാനാർഥിക്കു ലഭിച്ചത്. പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങി നാടിന്റെ ഒരു പരിഛ്ദം തന്നെ സ്ഥാനാർഥിക്കു ആശംസകളുമായി എത്തി. ഇന്ന് ഉച്ചവരെ കാഞ്ചിയാർ പഞ്ചായത്തിലും കട്ടപ്പനയിലെ വിവിധ മേഖലകളിലും പര്യടനം നടത്തും.