മൂലമറ്റം മൂന്ന് വർഷം മുമ്പ് ഓട്ടോറിക്ഷാ മറിഞ്ഞ് കഴുത്തിന്റെ എല്ല് പൊട്ടി സുഷുമ്‌നാ നാഡിക്ക് പരുക്ക് പറ്റി കഴുത്തിന് താഴേക്ക് തളർന്ന് പോയ ഇലപ്പള്ളി മണി മലയിൽ ദീപു (38) സുമനസ്സുകളുടെ സഹായം തേടുന്നു. അപകടത്തിൽ പരുക്കേറ്റ ദിപുവിന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഒരു വർഷം കൂടി തുടർ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപ്പോൾ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയാണ്. അര മണിക്കൂർ ഇടവിട്ട് ചരിച്ച് കിടത്തണം. കാലും കൈകളും കോച്ചുന്നതിനാൽ വേദന അസഹനീയമാണ്. വെളളവും ആഹാരവും സഹായി എടുത്ത് കൊടുക്കണം. മറ്റുവരുമാനമാർഗമൊന്നുമില്ലാത്ത ദീപു ജീവിതച്ചിലവിനും ചികിത്സ ചിലവിനും മാർഗമില്ലാതെ ദുരിതത്തിലായി. ദീപുവിനെ ശുശ്രൂഷിക്കുന്നതിനാൽ ഭാര്യ സൗമ്യക്കും മറ്റു ജോലികൾക്ക് പോകാൻ കഴിയുകയില്ല. വിദ്യാർഥികളായ രണ്ട് കുട്ടികളുടെ കാര്യങ്ങളും ദീപുവിന്റെ ചികിത്സ ചിലവിനും മാർഗമില്ലാതെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു. സ്‌റ്റേറ്റ് ബാ്ങ്ക് ഓഫ് ഇന്ത്യ മൂലമറ്റം ശാഖ അക്കൗണ്ട് നമ്പർ 20448948948173 ഐഎഫ്എസ് സി കോഡ് എസ്ബിഐഎൻ 0070258