ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയിൽ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗും റാൻഡമൈസേഷനും നടത്തി. ചെറുതോണി ടൗൺഹാൾ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ് വെയർ മുഖാന്തിരമാണ് റാൻഡമൈസേഷൻ നടത്തിയത്. 17, 18 തിയതികളിൽഅഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്യും.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വൃന്ദാദേവി എൻ.ആർ, ഹുസുർ ശിരസ്തദാർ മിനി കെ .ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു റാൻഡമൈസേഷൻ.