ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലാ നെഹ്രു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം ആസാദി കാ അമൃത് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം സ്വാതന്ത്ര്യ സമര സേനാനി മാത്യു പ്രിഞ്ചു പൊട്ടൻപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ് അദ്ധ്യക്ഷനായി. സ്വാതന്ത്ര്യ സമര ചരിത്രം, ജനാധിപത്യം എന്ന വിഷയത്തിൽ ബാബു പള്ളിപ്പാട്ട് പ്രഭാഷണം നടത്തി. ക്വിസ്സ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഫോട്ടോകൾ ഉൾപ്പെടുത്തി ചിത്ര പ്രദർശനം, റാലി, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് മെമ്പർമാരായ അസിസ് ഇല്ലിക്കൽ, അജ്മൽ ഖാൻ അസീസ് . പ്രണവം ലൈബ്രറി പ്രസിഡന്റ് ടി.സി ചാക്കോ . സെക്രട്ടറി പി എൻ. സുധീർ , പത്മാവതി രഘുനാഥ് , മുഹമ്മദ് താജുദ്ദീൻ,സി.ഡി.എസ് അംഗം സൽമ്മി നിസാർ, ജിൻസി സുധീർ , സൗദ കരിം എന്നിവർ പ്രസംഗിച്ചു.