തൊടുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരാൻ പിണറായി വിജയൻ സർക്കാരിന് പിന്തുണ നൽകാൻ തൊടുപുഴ നിയോജക മണ്ഡലത്തിലെ വോട്ടർ മാർ പ്രൊഫ കെ.ഐ ആന്റണിയെ വിജയിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അഭ്യർത്ഥിച്ചു. എൽ. ഡി. എഫ് വണ്ണപ്പുറം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണ്ണൂർ പഞ്ചായത്ത് കൺവെൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി ജോസഫ് എക്‌സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഉടുമ്പന്നൂർ മണ്ഡലം കൺവെൻഷൻ അഡ്വ.ജോയിസ് ജോർജ് ഉദ്ഘാടനം ചെയ്തു.ആലക്കോട് മണ്ഡലം കൺവെൻഷൻ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ സ്ഥാനാർഥി പ്രൊഫ കെ.ഐ ആന്റണി നേതാക്കളായ വി.വി മത്തായി,ജിമ്മി മറ്റത്തിപ്പാറ,കെ .സലിംകുമാർ എൻ സദാനന്ദൻ, അഗസ്റ്റിൻ വട്ടക്കുന്നേൽ,പി.പി ജോയ്,കെ.ആർ ഗോപാലൻ,എംഎം സുലൈമാൻ, കെ.എം സോമൻ,ജോർജ് അഗസ്റ്റിൻ, മുഹമ്മദ് അഫ്‌സൽ,പി.ജെ. ഉലഹന്നാൻ,എം ലതീഷ്, റെജി ജോൺസൺ,വി.ആർ പ്രമോദ്,എ വി ഖാലിദ്,കെ.എ ശശി കുമാരൻ,കെ.ജെ രാജൻ, ജയകൃഷ്ണൻ പുതിയേടത്ത്,സാൻസൻ അക്കകാട്ട് ,ജയിസൺ ചെമ്പോട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.