dhanalakshmi
ആർ. ധനലക്ഷ്മി മാരിമുത്തു

ഇടുക്കി: എ.ഐ.എ.ഡി.എം.കെയ്ക്ക് നീക്കിവെച്ച ദേവികുളത്ത് എൻ. ഡി. എ സ്ഥാനാർത്ഥിയായി ജില്ലാ ജോ. സെക്രട്ടറി ആർ. ധനലക്ഷ്മി മാരിമുത്തു (57) മത്സരിക്കും.
അങ്കണവാടി ടീച്ചറും അങ്കണവാടി ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.
1990 മുതൽ കോൺഗ്രസ് പ്രവർത്തകയായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ ജോ. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2000-05 ൽ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 15 വർഷം ഹാരിസൺ മലയാളം പ്ലാന്റേഷൻ സൊസൈറ്റി ബോർഡംഗമായിരുന്നു. . 2016ൽ ദേവികുളം മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായി മത്സരിച്ച് 11 800 വോട്ടുകൾ നേടിയിരുന്നു. ഭർത്താവ്: മാരിമുത്തു. മക്കൾ. പ്രവീൺ കുമാർ, അരുൺകുമാർ, സൗമ്യ.