തൊടുപുഴ : ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം പ്രസിഡന്റ് എം.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ കേരളത്തിന് എൻ.ഡി.എ അധികാരത്തിൽ വരേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ തൊടുപുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് സാംസ്കാരിക വേദി ജില്ലാ കൺവീനർ സോജൻ ജോയി,​ എം. സുബൈർ,​ കെ.പി രമേശ്,​ കെ.വി ഷാജു,​ കെ.എം പീതാംബരൻ,​ ശരത് കുണിഞ്ഞി,​ അഖിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു.