ഇടുക്കു : പാണ്ടിപ്പാറ സെന്റ്‌ജോസഫ് തീർത്ഥാടന ദേവാലയത്തിൽ മാർ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ഇന്ന് മുതൽ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, നൊവേന 5ന് സമൂഹബലി സന്ദേശം ഫാ. മാർക്കോസ് ചിറ്റേമാരിയിൽ. നാളെ വൈകുന്നേരം 4.45ന് നൊവേന, 5ന് വി.കുർബ്ബാന ഫാ.ജോർജ്ജ് കിരൻചിറ, 19ന് രാവിലെ 6ന് വി.കുർബ്ബാന, സന്ദേശം ഫാ. മാത്യു ഇരുമ്പുകുത്തിയിൽ, 8ന് വി.കുർബ്ബാന ഫാ. ജോസഫ് പാറക്കടവിൽ, സന്ദേശം ഫാ. കുര്യൻ പൊടിപാറയ്ക്കൽ, 10.30ന് വി.കുർബ്ബാന സന്ദേശം ഫാ. കുര്യാക്കോസ് കാരയ്ക്കാട്ട്, വൈകിട്ട് 5ന് വി.കുർബ്ബാന ഫാ. സെബാസ്റ്റ്യൻ അമ്പാട്ടുകുന്നേൽ, വചനസന്ദേശം ഫാ. അലക്‌സ് വേലാച്ചിരി.പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുന്നാൾ ആഘോഷിക്കുന്നതെന്ന് വികാരി ഫാ.മാത്യു പുതുപ്പറമ്പിൽ അറിയിച്ചു.