തൊടുപുഴ: പി.എസ്.സി.യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സിവിൽ സർവീസിനെ തകർക്കുമെന്ന് എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം ഉദയസൂര്യൻ പറഞ്ഞു. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ.അബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാസെക്രട്ടറി രാജേഷ് ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. ഫ്രാൻസീസ് ,സ്റ്റീഫൻ ജോർജ് ,ജില്ലാ വൈസ് പ്രസിഡന്റ് ബിജു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ബിനോയി കെ.സി.,വിൻസന്റ് തോമസ്, സംസ്ഥാന ഓഡിറ്റർമാരായ സിജു സിദ്ദിഖ്, ഷിബു പി.കെ.,എന്നിവർ പ്രസംഗിച്ചു.സർവീസിൽ നിന്നും വിരമിക്കുന്നഇ .ജെ. ജോസഫ് , കെ.ഇ. രമണൻ, പി.കെ.ഇസ്മായേൽ, തോമസ് ജോസഫ്, മാത്യു തോമസ് എന്നിവർക്ക് യാത്രയയപ്പും നല്കി.