വണ്ണപ്പുറം : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വണ്ണപ്പുറം യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും വാർഷിക സമ്മേളനവും വണ്ണപ്പുറം എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌ക്കരൻ ഉദ്ഘാടനംചെയ്തു. ഓഫീസ് ഉദ്ഘാടനം യൂണിറ്റ് രക്ഷാധികാരി കെ.ആർ.പ്രഭാകരൻനായർ നിർവ്വഹിച്ചു.
കെ.എസ്.എസ്.പി.യു. ജില്ലാ കമ്മറ്റിയംഗം . സി.വി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. എം.ജെ.ലില്ലി, ടി.കെ. ശിവപ്രസാദ്, എം.ബി.ശശി, ജോർജ്ജ് റ്റി.സി. എൻ.ഡി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.