ഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായുള്ള 3000 മാസ്‌കുകൾറിലയൻസ് ഫൗണ്ടേഷന് കീഴിലുള്ള മൂവാറ്റുപുഴ ജിയോ സെന്റർ ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ കളക്ടർ എച്ച്.ദിനേശന് ജിയോ സെന്റർ മാനേജർ മനോജ് വേണുഗോപാൽ മാസ്‌കുകൾ കൈമാറി. ചടങ്ങിൽ എഡിഎം അനിൽ കുമാർ റ്റി, ആർ.ഡി.ഓ അനിൽ ഉമ്മൻ എന്നിവർ സംസാരിച്ചു. ഇതിന് പുറമേ ദേവികുളം ആർഡിഒ ഓഫീസിലേക്കുള്ള 2000 മാസ്‌കുകൾ ബുധനാഴ്ച്ച സബ് കളക്ടർക്ക് കൈമാറും.