കട്ടപ്പന : നഗരസഭയിൽ വ്യാപാരികൾക്കുളള ലൈസൻസ് മെഗാ ക്യാമ്പിൽ 300ഓളം അപേക്ഷകൾ ലഭിച്ചുവെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ അറിയിച്ചു. ഈ സാമ്പത്തിക വർഷം നഗരസഭയിൽ നിന്നും ലൈസൻസ് എടുക്കേണ്ട വ്യാപാരസ്ഥനങ്ങൾക്ക് ഇന്നു കൂടി നഗരസഭയിൽ പ്രത്യേകം സജ്ജികരിച്ച കൗണ്ടറുകളിൽ നിന്നും ലൈസൻസ് സംബന്ധിച്ച് സേവനങ്ങൾ ലഭിക്കും. ലൈസൻസ് കാലതാമസം കൂടാതെ ലഭിക്കുന്നതിനാണ് മർച്ചന്റ് അസോസിയേഷൻ കട്ടപ്പന, മർച്ചന്റ് യൂത്ത്‌വിംഗ് കട്ടപ്പന എന്നീസംഘടനകളുമായി സഹരിച്ചാണ് നഗരസഭ പരിപാടി സംഘടിപ്പിക്കുന്നത്.