ഇടുക്കി: ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ശുചിത്വ മിഷൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ന് രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഹാളിൽ സെമിനാർ നടത്തും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവ്വഹിക്കും.