തൊടുപുഴ: ലോക്താന്ത്രിക് ജനതാദൾ ജില്ല നേതൃസംഗമം തൊടുപുഴയിൽ നടന്നു.
ജെ.ഡി.എസിൽ നിന്ന് എൽ.ജെ.ഡി.യിൽ ലയിച്ച നേതാക്കളുടെയും നിലവിൽ എൽ.ജെ.ഡിയിലുള്ള നേതാക്കളുടെയും സംയുക്ത യോഗമാണ് നടത്തിയത്.
യോഗം എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണിതോമസ് ഉദ്ഘാടനം ചെയ്തു. മാത്യുജോൺ മുഖ്യപ്രസംഗം നടത്തി. എൽ.ജെ.ഡി. ജില്ലാ കൺവീനർ സോമശേഖരൻ നായർ അദ്ധ്യക്ഷനായി.
എ.വി. ഹാലിദ്, ജോൺതോട്ടം, എം.എ. ജോസഫ്, എബി കുര്യാക്കോസ്, ജോൺസൺ റ്റി. ചാക്കോ, ജോർജ് ചെറിയാൻ, ജമീൽ കെ.എ, ബിജുതങ്കപ്പൻ, സന്തോഷ് പൂവ്വത്തിങ്കൽ, പി.എ ബേബി, ജോൺസൺ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി നിയോജക മണ്ഡല തലത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.