syam
ശ്യാംരാജ് പി തൊടുപുഴയിൽവോട്ട് അഭ്യർത്ഥിക്കുന്നു

തൊടുപുഴ: എൻ. ഡി. എ യുടെ തൊടുപുഴയിലെ സ്ഥാനാർത്ഥി ശ്യാംരാജ് പ്രചരണം തുടങ്ങി. പ്രമുഖരെ കണ്ട് അനുഗ്രഹം വാങ്ങിയാണ് തിരഞ്ഞെടുപ്പങ്കത്തിനായ് കളത്തിലിറങ്ങിയത്.

മുതിർന്ന സംഘം പ്രവർത്തകൻ പി.നാരായണനെ കുമാരമംഗലത്തുള്ള വസതിയിൽ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് ചോഴകുടി പട്ടികജാതി കോളനിയിലെത്തി പൊതുപ്രവർത്തകൻ സി.സി കൃഷ്ണന്റെയടക്കം അനുഗ്രഹം തേടി. മറ്റു നിരവധി വീടുകളിൽ കയറി വോട്ടഭ്യർത്ഥിക്കുകയും ചെയ്ത ശ്യാംരാജ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പങ്കു വെച്ചു.