ഉടുമ്പഞ്ചോല മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എം. മണി ഇന്ന് വൈകിട്ട് മൂന്നിന് നെടുങ്കണ്ടത്ത് നാമനിർദേശപത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയും എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് മാധവനും 18ന് പത്രിക നൽകും. ദേവികുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ ഇന്ന് പത്രിക നൽകും. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാറും എൻ.ഡി.എ സ്ഥാനാർത്ഥി ധനലക്ഷ്മിയും 18നും പത്രിക നൽകും. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റ്യനും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥനും 18ന് പത്രിക നൽകും. തൊടുപുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫ് 19നും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ഐ. ആന്റണിയും എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജും 18ന് പത്രിക നൽകും. പീരുമേട് യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസും വാഴൂർ സോമനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീനഗരി രാജനും 18ന് പത്രിക നൽകും.