തൊടുപുഴ: പണത്തിന് അത്യാവശ്യം വന്നിരിക്കുകയാണ് , സഹായിക്കണം, നമ്മുടെ ഒരു പയ്യൻ വരും പണം കൊടുത്ത് വിടണം..... സ്ഥാനാർത്ഥിയുടെ രാവിലെ തന്നെയുള്ള ഫോൺവിളി കേട്ട സുഹൃത്ത് സാമാന്യം ഭേദപ്പെട്ട തുക ഏതാനും മിനിട്ടുകൾക്കുള്ളിൽ വീട്ടിലെത്തിയ സ്ഥാനാർത്ഥി പറഞ്ഞ് വിട്ട പയ്യനെ ഏൽപ്പിക്കുകയും ചെയ്തു. സ്ഥാനാർത്ഥിയുടെ ശബ്ദത്തിൽ വിളിച്ച പയ്യൻതന്നെയാണ് ചെന്ന് പണവും കൈപ്പറ്റി മുങ്ങിയതെന്നറിയുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ഇത് ഏതാനും വർഷങ്ങൾക്ക് മുമ്പൊരു നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ പണം തട്ടിയെടുക്കൽ രീതി. ഇത് ചെയ്തത് സ്ഥാനാർത്ഥിക്കൊപ്പം പ്രചരണരംഗത്തുള്ള വിരുതൻതന്നെ. എന്നാൽ ഇന്നിതാ കാലം മാറിയതിനനുസരിച്ച് തട്ടിപ്പ് രീതികളും മാറി. സീസൺ അനുസരിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന വിരുതൻമാർ ഇല്ഷൻ കാലത്തെ കൊയ്ത്ത് ലക്ഷ്യമിട്ട് രംഗത്തെത്തിക്കഴിഞ്ഞു. ഫേസ്ബുക്ക് ഹാക്ക് ചെയ്തും വ്യാജ അക്കൗണ്ട് നിർമ്മിച്ചുമൊക്കെ പണം തട്ടുന്ന ഒട്ടേറെ കേസുകൾ അടുത്തകാലത്തായി ഉയർന്ന് വരാറുണ്ട്. ഇതാ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അതുമായി ബന്ധപ്പെട്ട് തട്ടിപ്പ് ആദ്യ കേസ്ദേവികുളത്ത്നിന്നും പൊലീസിന് ലഭിച്ച് കഴിഞ്ഞു. യു. ഡി. എഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് പരാതിക്കാരൻ. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് സുഹൃത്തുക്കൾക്കടക്കം ഒട്ടേറെപ്പേരോട് ധനസഹായം അഭ്യർത്ഥിച്ച് സന്ദേശങ്ങൾ പോകുന്നു. അയ്യായിരം മുതൽ പതിനായിരം വരെയാണ് ഇലക്ഷൻ സഹായം എന്ന പേരും പറഞ്ഞ് ചോദിക്കുന്നത്. തോട്ടം തൊഴിലാളികൾക്കും ബിസിനസ്കാർക്കുമടക്കം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്ന് മുതൽ വ്യാജസന്ദേശം പോയി. സന്ദേശത്തിൽ പറയുന്ന ബാങ്ക് അക്കൗണ്ട് നമ്പരിലോ അല്ലെങ്കിൽ ഗൂഗിൾ പേ വഴി നൽകുന്നതിന് ഫോൺനമ്പരും നൽകി. താൻ ആരോടും ഇത്തരത്തിലൊരു അഭ്യർത്ഥന നടത്തിയില്ലെന്നും അതിനാൽ അന്വേഷിക്കണമെന്നും സ്ഥാനാർത്ഥി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാകാം. പല സ്ഥാനാർത്ഥികളുടെയും ഇലക്ഷൻ ചുമതലക്കാരുടെയും ഒക്കെ പേരിൽ വ്യാജ സന്ദേശങ്ങൾ നൽകി പണം തട്ടുന്നതിന്റെ തുടക്കമാകാം. വിശാലമായ സൈബർ ഇടങ്ങളിൽ ഇരുന്ന് എവിടെയുള്ള ആരുടെ പേരിലും വ്യാജ അക്കൗണ്ട് തുറക്കാനും ഫേസ്ബുക്ക് ഉൾപ്പടെയുള്ളവ ഹാക്ക്ചെയ്ത്

ബിവറേജസ് കോർപ്പറേഷൻ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുന്നതിന് പ്ളാനിട്ടപ്പോൾതന്നെ ബിവറേജസിന്റെ പേരിൽ വ്യാജ ആപ്പ് ഇറക്കിയ നാട്ടിൽ ഇലക്ഷൻകാലത്ത് എന്തൊക്കെ പൊല്ലാപ്പാണോ പ്ളാൻ ചെയ്തിരിക്കുന്നത്.....