ചെറുതോണി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: കെ.ഫ്രാൻസിസ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ ഭാഗമായുള്ള മണ്ഡലം കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കഞ്ഞിക്കുഴി, നാലിന് വാഴത്തോപ്പ്, ആറിന് മരിയാപുരം 19ന് രാവിലെ 10ന് കുടയത്തൂർ, 11ന് അറക്കുളം, ഉച്ചകഴിഞ്ഞ് രണ്ടിന് കാമാക്ഷി, നാലിന് കാഞ്ചിയാർ 20ന്, രാവിലെ പത്തിന് കൊന്നത്തടി, 11ന് വാത്തിക്കുടി എന്നീ ക്രമത്തിലാണ് കൺവെൻഷനുകൾ.
കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ നിയോജകമണ്ഡലം കൺവൻഷന്റെ ഭാഗമായി നടത്തിയതായും ചെയർമാൻ എം.കെ.പുരുഷോത്തമൻ, കൺവീനർ ജോയി കൊച്ചുകരോട്ട് എന്നിവർ അറിയിച്ചു.