തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 'യുവജന മുന്നേറ്റം" എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് സംഘടനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള പദയാത്രയ്ക്ക് മൂന്നോടിയായി പഞ്ചായത്ത്, ശാഖാ തലങ്ങളിൽ കൺവെൻഷനുകൾ പൂർത്തിയായി. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവെട്ടി മാർതോമ ജംഗ്ഷനിൽ നിന്ന് പദയാത്ര ആരംഭിക്കും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ പതാക കൈമാറും. തൊടുപുഴ ടൗൺ ചുറ്റി വൈകിട്ട് ഏഴിന് വെങ്ങല്ലൂരിൽ യാത്ര സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി.എൻ. സീതി അദ്ധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് പാലക്കാട് മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിംലീഗ് ജില്ലാ ജന. സെകട്ടറി പി.എം. അബ്ബാസ് മാസ്റ്റർ, ട്രഷറർ കെ.എസ്. സിയാദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എം. അൻസാർ, ജന. സെക്രട്ടറി പി.എച്ച്. സുധീർ, ട്രഷറർ കെ.എ. കലാം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എം. അജ്മൽ, ജന. സെക്രട്ടറി ആഷിഖ് റഹിം, സ്വാഗതസംഘം ജന. കൺവീനർ കെ.എച്ച്. അബ്ദുൾ ജബ്ബാർ, കൺവീനർ പി.എം. നിസാമുദീൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി, ജന. സെക്രട്ടറി കെ.എം. നിഷാദ്, ട്രഷറർ പി.എ. കബീർ, ഭാരവാഹികളായ പി.ഇ. നൗഷാദ്, ഫൈസൽ പള്ളിമുക്കിൽ, കെ.എം. മുജീബ്, ഷബീർ മുട്ടം, സി.കെ നസീർ തുടങ്ങിയവർ പങ്കെടുത്തു.