തൊടുപുഴ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് അറക്കുളത്ത് ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറക്കുളം സെന്റ് തോമസ് യു.പി സ്‌കൂളിൽ ചേരുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എം. തോമസ് അദ്ധ്യക്ഷനാകും. വനിത വിഭാഗം ജോ. കൺവീനർ സിന്ധു മേനോൻ മുഖ്യപ്രഭാഷണം നടത്തും. പാലാരൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ വിരമിക്കുന്ന ജില്ലാ നേതാക്കളായ ഡൊമനിക്ക് ചാക്കോ, എൽസമ്മ വി. ജോർജ്, സെലിൻ ജോസഫ് എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.ടി. തോബിയാസ്, രാജേഷ് രാജൻ, സാൽജി ഇമ്മാനുവേൽ, സോളി ജോസഫ്, ഷിജു ചാക്കോ, സിസ്റ്റർ ജൂലി മാണി എന്നിവർ പങ്കെടുത്തു.