ചെറുതോണി: ജില്ലയിലെ അഞ്ച് നയോജക മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗമാണെന്നും ഇത്തവണ യുഡിഎഫ് എംഎൽഎമാർ ഇല്ലാത്ത ജില്ലയായി മാറുമെന്നും എൻസിപി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ മരിയാപുരം മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ഇളം തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ പി ബി സബീഷ് , സിജി ചാക്കോ, ജോസ് കുഴികണ്ടം, കെ ജി സത്യൻ, ജയൻ ഇടുക്കി, ഡിറ്റാജ് ജോസഫ്, ആലീസ് വർഗീസ് ,റോബിൻസ് ജോസഫ്, ജോൺസൺ, അച്ചു കുഴുപ്പിൽ, ജോയി വള്ളിയാംതടം, ടി ജെ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു