തൊടുപുഴ: ദേശീയ കർഷക സമരത്തിന് പിന്തുണയുമായി തൊടുപുഴ മിനിസിവിൽ സ്റ്റേഷനു സമീപം ആരംഭിച്ച കർഷക സമര ഐക്യദാർഢ്യകേന്ദ്രം ഇന്ന് 100 ദിവസം പൂർത്തിയാക്കുന്നു. തൊടുപുഴ സമരപന്തലിൽ നൂറുദിനങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3 ന് പ്രമുഖചിത്രകാരൻമാർ അണിനിരക്കുന്ന വഴിയോര സംഘചിത്രരചന ഐക്യദാർഢ്യപന്തലിനു സമീപം നടക്കും.
4 ന് കവിയരങ്ങ് നടക്കും. 5 ന് സമരപന്തലിൽ നടക്കുന്ന സമ്മേളനം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.