തൊടുപുഴ: എൻ. ജി. ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം നടത്തി. പ്രസിഡന്റ് പി .യു ദിപുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി രഞ്ചു കെ. മാത്യു ഉദ്ഘാടനം ചെയ്തു. എസ്. ഇ. ടി. ഒ ജില്ലാ ചെയർമാൻ . റോയി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി .യോഗത്തിൽ പുതിയ ഭാരവാഹികളായി . ദിപു പി യു(പ്രസിഡന്റ്) ,അലക്‌സാണ്ടർ ജോസഫ് (സെക്രട്ടറി) ,രാജേഷ് കെ എൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് . ഷാജി ദേവസ്യ, ജില്ലാ സെക്രട്ടറി . രാജേഷ് ബേബി, ജില്ലാട്രഷറർ ഷിഹാബ് പരീത് , സംസ്ഥാന സെക്രട്ടേറിയറ്റംഗം . പി. എം. ഫ്രാൻസിസ് , ബിജു തോമസ് ,കെ സി ബിനോയി , വിൻസെന്റ് തോമസ് , യു എം ഷാജി, ശ് സിജു പി എസ്, ഷെല്ലി, അലക്‌സാണ്ടർ ജോസഫ് തുടങ്ങിയവർ സംസാരിച്ചു