അടിമാലി: ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ 5.30 ന് ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, തിലഹവനം, സായൂജ്യപൂജ, നാരായണീയം, വിഷ്ണുസഹസ്രനാമം, ഭഗവതിക്ക് ചതുശുദ്ധി,ശുദ്ധികലശം, ധാര, ശിവന് കലശാഭിഷേകം, നാഗങ്ങവക്ക് നൂറും പാലും, രക്ഷസിന് പൂജ, ുേവിക്ക് പൊങ്കാല എന്നിവ നടക്കും. വൈകിട്ട് ആറിന് താലപ്പൊലി 6.30 ന് ദീപാരാധന, സാമൂഹ്യാരാധന, ഭജന.