അരിക്കുഴ: തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ 22ന് അരിക്കുഴ ഉദയ വൈ. എം എ . ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 10.30 ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ. എം. ബാബു ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ കാർഷിക നിയമങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ എസ്. അനൂപ് വിഷയാവതരണം നടത്തും. മണക്കാട് പഞ്ചായത്തംഗം ടോണി കുര്യാക്കോസ്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മറ്റിയംഗം ടി. ആർ. സോമൻ, അരിക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജി. സുരേന്ദ്രൻ, മണക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ബി. ദിലീപ്കുമാർ, സി. ഡി. എസ് ചെയർപേഴ്സൺ ആശ സന്തോഷ് എന്നിവർ പ്രസംഗിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുകുമാരൻ സ്വാഗതവും ഉദയ വൈ. എം എ . ലൈബ്രറി സെക്രട്ടറി എം. കെ. അനിൽ സന്ദിയും പറയും.