ഇടുക്കി: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020- 21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 28 നകം ലഭിക്കണം.വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673002. വിശദവിവരങ്ങൾക്ക് ഫോൺ: 8137969292, 6238840883.