കരിമണ്ണൂർ:കൈരളി കർഷക സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കൈരളി സാംസ്‌കാരിക വേദിഹാളിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ജോയി ജോസഫ് ഇളമ്പാശേരി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട്,കെ.ജെ.തോമസ് എന്നിവർ പ്രസംഗിക്കും.സെക്രട്ടറി എസ്.രാജീവ് സ്വാഗതവും ലംബൈ കുമ്പിളിമൂട്ടിൽ നന്ദിയും പറയും.തുടർന്നു കൂൺകൃഷിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസിന് സുധ ശശി നേതൃത്വം നൽകും.