തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ളാഗ്) ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
നാം നേടിയെടുത്ത മതേതര മൂല്യങ്ങളും ജനാധിപത്യ വ്യവസ്ഥയും പൊതുമേഖലകളും സംരക്ഷിച്ച് നിലനിർത്താൻ, ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാസിസത്തിനുമെതിരായി ഇടതുപക്ഷ ബദൽ സൃഷ്ടിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ വിജയിക്കണം. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ
അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ കെ. ടോമി, പ്രൊഫ. കെ.എസ്. ടോമി,
കെ.എ. സദാശിവൻ, എം.പി. മനു, റ്റി.ജെ. ബേബി എന്നിവർ സംസാരിച്ചു.
സെക്രട്ടറി