chazhikattu


തൊടുപുഴ :ചാഴികാട്ട് മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ച നേത്ര രോഗ തിമിര ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. ആശുപത്രി ചെയർമാൻ ആന്റ് എം.ഡി. ഡോ. ജോസഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. നൂതന താക്കോൽദ്വാര ശസ്ത്രക്രിയാ സംവിധാനമായ ഫാക്കോ ഇമൾസിഫിക്കേഷനിലൂടെയാണ് തിമിര ശസ്ത്രക്രിയ ചെയ്യുന്നതെന്നും നേത്രരോഗ ചികിത്സാ വിഭാഗത്തിന്റെ ഭാഗമായി കണ്ണിൽ മരുന്നൊഴിക്കാതെയുള്ള നോൺമിഡ്രിയാറ്റിക് ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിംഗ്, സ്‌പെഷ്യാലിറ്റി കോൺടാക്ട് ലെൻസ് ക്ലിനിക് തുടങ്ങിയ ആധുനിക പരിശോധനാ സംവിധാനങ്ങളും ഒപ്റ്റിക്കൽ ഷോപ്പും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നതായി ഒഫ്താൾമോളജിസ്റ്റ് ഡോ.നിമ്മി മെറിൻ മാത്യു അറിയിച്ചു. ജോയിന്റ് എം.ഡി. ഡോ. സി.എസ്. സ്റ്റീഫൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു, ജനറൽ മാനേജർ തമ്പി എരുമേലിക്കര എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2021 മാർച്ച് 31 വരെ സൗജന്യ തിമിരരോഗ പരിശോധനയും തിമിര ശസ്ത്രക്രിയയിൽ 20ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.