ദേവികുളത്ത് സിപിഎംന്റെ ഡമ്മി സ്ഥാനാർത്ഥിയായി ഈശ്വരനും സ്വതന്ത്ര സ്ഥാനാർത്ഥിയായി എസ് ഗണേശനും പത്രിക സമർപ്പിച്ചു. ഉടുമ്പൻഞ്ചോലയിൽ മന്ത്രി എം എം മണിയും ദേവികുളത്ത് എ രാജയും 17ന് പത്രിക സമർപ്പിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഇഎം ആഗസ്തി മൂന്ന് സെറ്റ് പത്രികയും സിപിഎം ഡമ്മിയായി മോഹനൻ നാരായണൻ രണ്ട് സെറ്റ് പത്രികയും സമർപ്പിച്ചിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ബിജു ചാക്കോയും ഉടുമ്പൻഞ്ചോലയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്്.
ഇടുക്കി നിയമസഭാ നിയോജകമണ്ഡലത്തിൽ റോഷി അഗസ്റ്റിൻ പത്രിക സമർപ്പിച്ചു. എൽ ആർ ഡെ. കലക്ടർ ജോളി ജോസഫ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. . സ്വതന്ത്ര സ്ഥാനാർത്ഥിയായി വിൻസന്റ് ജേക്കബ് 17 ന് പ്ത്രിക സമർപ്പിച്ചിരുന്നു. ബിഡിജെഎസിന്റെ സംഗീത വിശ്വനാഥൻ, സ്വതന്ത്ര സ്ഥാനാർത്ഥി എഡി സജീവ് എന്നിവരും ഇടുക്കിയിൽ പത്രിക സമർപ്പിച്ചു.
പീരുമേട് നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐയിലെ വാഴൂർ സോമൻ, യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ലെ സിറിയക് തോമസ് എന്നിവർ അസി. റിട്ടേണിംഗ് ഓഫീസർ അഴുത ബി ഡി ഒ പി എൻ സുജിത് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി പ്രൊഫ. കെ ഐ ആന്റണി എ ആർ ഒ തൊടുപുഴ ബിഡിഒ എം ജി രതി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കേരള കോൺഗ്രസ് എമ്മിലെ തന്നെ റെജി കുന്നംകോട്ടും പത്രിക നൽകിയിട്ടുണ്ട്. . ബിഎസ്പി സ്ഥാനാർത്ഥിയായ ലതീഷ് പി .റ്റി യും തൊടുപുഴയിൽ പത്രിക നൽകിയിട്ടുണ്ട്.