ഇടുക്കി: റോഷി അഗസ്റ്റിൻ പത്രികാ സമർപ്പണ വേളയിൽ നൽകിയ സത്വാങ്ങ് മൂലം അനുസരിച്ച് വാഹനം, സ്വർണ്ണഭരണം, ബാങ്ക് നിക്ഷേപം എന്നീ ഇനത്തിൽ 10.78ലക്ഷം രൂപയും കുടുംബസ്വത്തായി പാലാ ചക്കാമ്പുഴയിൽ ലഭിച്ച ഒന്നര കോടി രൂപ മതിപ്പ് വില വരുന്ന 2.25 കൃഷിയിടവും ഉണ്ട്. ഭാര്യയുടെ പേരിൽ സ്വർണ്ണം, ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് പോളിസികൾ എന്നിവയിലായി 46 ലക്ഷം രൂപയും തിരുവനന്തപുരം പാറ്റൂരിൽ 35 ലക്ഷം രൂപ വീതം മതിപ്പ് വരുന്ന 980 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള വീടും ഉണ്ട്.