തൊടുപുഴ: കേരള കോൺഗ്രസ് (സ്‌കറിയ വിഭാഗം) നേതാവ് മുൻ എം.പി സ്‌കറിയ തോമസിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് അനുശോചിച്ചു. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും കർഷക താത്പര്യം ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നു സ്കറിയാ തോമസെന്ന് അദ്ദേഹം പറഞ്ഞു.