പീരുമേട് : എസ്.എൻ.ഡി.പി യോഗം പത്തുമുറി ശാഖാ പണി കഴിപ്പിക്കുന്ന ശ്രീ നാരായണ ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം 21ന് രാവിലെ 6.45നും 7.5നും ഇടയ്ക്ക് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിക്കും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു,​ വൈസ് പ്രസിഡന്റ് പി.കെ. രാജൻ,​ കൗൺസിലർ പി.വി. സന്തോഷ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേന്ദ്രൻ നായർ,​ സെക്രട്ടറി ഗോപകുമാർ പുത്തൻപുരയ്ക്കൽ,​ ക്ഷേത്രം തന്ത്രി കുഴിമാവ് വിനോദ് തന്ത്രികൾ എന്നിവർ പങ്കെടുക്കും.