ഇടുക്കി: 2016 മാർച്ച് 31 വരെയോ അതിന് പിന്നിലുള്ള കാലയളവിലേയ്‌ക്കോ നികുതി അടച്ച വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. 2016 ഏപ്രിൽ ഒന്നിന് ശേഷം ഉള്ള ഏതെങ്കിലും കാലയളവിൽ നികുതി അടച്ച ശേഷം പിന്നീട് കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി അടയ്ക്കാൻ സാധിക്കുകയില്ല. ഇത്തരക്കാരുടെ 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് സർക്കാർ തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തി. ആദ്യഗഡു മാർച്ച് 20നകം ഒടുക്കുന്നവർക്കേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
2016 ഏപ്രിൽ ഒന്നുമുതൽ 2018 മാർച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കിൽ അവരുടെ 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് പത്ത് തവണകൾ ലഭ്യമാണ്.
2018 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കിൽ 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക തവണ വ്യവസ്ഥയിൽ ഒടുക്കാം.
2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കിൽ 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 6 തവണകൾ ലഭിക്കും.