തൊടുപുഴ: നഗരത്തിന് പ്രൗഢിയായി തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഭരണസിരാ കേന്ദ്രമാണ്... തഹസീൽദാറിന്റേയും ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥരുടെ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥലമാണ്... ഇതൊക്കെ ശരിതന്നെ പക്ഷെ മിനിസിവിൽ സ്റ്റേഷന്റെ അവസ്ഥ ഏറെ ദയനീയമാണ്.കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് ജില്ലയുടെ വിദൂര സ്ഥലങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും നിത്യവും അനേകം ആളുകളാണ് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഇവിടെ എത്തുന്നത്.പഴയ ബ്ലോക്കിലെ 4 നിലകളിലായി 28 ഓഫീസുകളും അഡീഷ്ണൽ ബ്ലോക്കിലെ 5 നിലകളിലായി 16 ഓഫീസുകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.മിനി സിവിൽ സ്റ്റേഷൻ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട് ഏറെ വർഷങ്ങളായെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ഏറെ പരിതാപകരമാണ് ഇവിടം.
പാർക്കിംഗ് .....
സിവിൽ സ്റ്റേഷന് രണ്ട് വശങ്ങളിൽ വാഹന പാർക്കിംഗിന് സ്ഥലം ഉണ്ടെങ്കിലും രാവിലെ മുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിൽ ഉദ്യോഗസ്ഥരുടെഔദ്യോഗിക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇവിടെ നിറയും.വിവിധ ആവശ്യങ്ങൾക്ക്
സ്വന്തം വാഹനങ്ങളിൽ എത്തുന്നവർപ്രവേശന കവാടംകടന്ന് ഇവിടേക്ക് എത്താൻ കഴിയാതെ കി.മീറ്ററുകൾക്കപ്പുറം വാഹനം പാർക്ക് ചെയ്തിട്ട് ഓട്ടോ വിളിച്ചും കനത്ത വേനൽ ചൂടിൽ നടന്നും എത്തേണ്ടുന്ന അവസ്ഥയാണുള്ളത്.
വാഹനങ്ങൾ പെട്ട് പോകും ......
മിനിസിവിൽ സ്റ്റേഷന്റെ മുറ്റത്ത് ചില സമയങ്ങളിലെ തിരക്ക് ഏറെ ദുരിതമാണ്. മുറ്റത്ത് നിറയെ വാഹനങ്ങൾ പാർക്ക്ചെയ് തിരിക്കുന്നതിനാൽ മിക്ക സമയങ്ങളിലും വാഹനങ്ങളും കാൽ നടയായിട്ടുള്ളവരും ചലിക്കാൻ കഴിയാതെ തിരക്കിൽ പെട്ട് പോകുന്നുമുണ്ട്. ഇവിടെ എത്തുന്ന ഭിന്നശേഷിക്കാർക്കാണ് ഇത് ഏറ്റവും ദുരിതമാകുന്നത്.
അസഹ്യമായ ദുർഗന്ധം .......
അസഹ്യമായ ശൗചാലയ ദുർഗന്ധമാണ് ഇവിടുത്തെ ഏറ്റവും വലിയശാപമെന്ന് ഉദ്യോഗസ്ഥർ ഒന്നടങ്കം പറയുന്നു. പഴയ
ബ്ലോക്കിലാണ് ഇത്ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. പഴയ ബ്ലോക്കിന്റെ 4 നിലകളിലും രണ്ട് വശങ്ങളിലുംശൗചാലയം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അസഹ്യമായ ദുർഗന്ധം ഏറ്റ വും കൂടുതൽ അനുഭവിക്കുന്നത് ഇതിനോട് ചേർന്നുള്ള ഓഫീസ്
ജീവനക്കാരാണ്.
കവാടത്തിൽ ഗർത്തങ്ങൾ ......
പ്രധാന കവാടത്തിലുളള ഗർത്തങ്ങൾ പലപ്പോഴും അപകടത്തിന് കാരണമാകുന്നു. മിനി സിവിൽ സ്റ്റേഷനിലേക്ക് വരുന്നതും തിരികെപോകുന്നതുമായ വാഹനങ്ങൾ പ്രവേശന കവാടത്തിലുളള ഗർത്തത്തിൽ ചാടാതെ വാഹനംപെട്ടെന്ന് വെട്ടിക്കുന്നത് അപകടത്തിന്കാരണമാകുന്നുണ്ട്. മിക്ക സമയങ്ങളിലും വാഹനങ്ങൾഇവിടെ കുരുങ്ങുന്നു
മുണ്ട്.