jose

ചെറുതോണി : കഴിഞ്ഞ എട്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കഞ്ഞിക്കുഴി പൊലീസ് തിരുവനന്തപുരത്തു നിന്നും പിടികൂടി 2 ക്രിമിനൽ കേസിൽ പ്രതിയായ പുതുവൽ പുത്തൻവീട്ടിൽ ജോസിനെ (44) യാണ് അറസ്റ്റു ചെയ്തതു. 2008ലാണ് കേസിനാസ്പദമായ സംഭവം കീരിത്തോട് പകുതിപ്പാലത്ത് കുന്നത്തു വീട്ടിൽ അയ്യപ്പന്റെ വീട്ടിൽ ഭാര്യയും മക്കളുമായി താമസിച്ചിരുന്ന ജോസ് രണ്ടു അടിപിടിക്കേസിൽ പ്രതിയായതോടെ അവിടെ നിന്നും മുങ്ങി

പിന്നീട് തിരുവനന്തപുരത്തെത്തി തിരുവല്ലം മുട്ടളക്കുടി ഭാഗത്തുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചു ഒളിച്ചു താമസിക്കുകയായിരുന്നു .മേലെ പുത്തൻവീട്ടിൽ എന്നാണ് അവിടെ നൽകിയ വിലാസം
വ്യാപകമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കിട്ടാതെ വന്നതോടെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കഞ്ഞിക്കുഴി സി.ഐ സിബി തോമസിന്റെയും എസ്.ഐ റ്റി.എ. സായിമോന്റെയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സാജു ,ജോബി, സജീവൻ എന്നിവരുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ ഇയാൾ തിരുവനന്തപുരത്തു താമസിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവിടെയെത്തി കസ്റ്റടിയിലെടുക്കുകയായിരുന്നു. ഇടുക്കി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു