തൊടുപുഴ: കേന്ദ്ര സാഹിത്യ അക്കാദമിയും ഫൗണ്ടേഷൻ ഓഫ് സാർക് റൈറ്റേർസ് ആൻഡ് ലിറ്ററേച്ചറും സംയുക്തമായി ഓൺലൈനായി സംഘടിപ്പിച്ച ദക്ഷിണേഷ്യൻ സാഹിത്യ സമ്മേളനത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട പ്രൊഫസർ ഡോ. കെ. വി. ഡൊമിനിക് ഇംഗ്ലീഷ് കവിതകൾ അവതരിപ്പിച്ചു. ഇംഗ്ലീഷിൽ കവിത, ചെറുകഥ, നീരുപണം, തുടങ്ങിയ ശാഖകളിൽ 41 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ഇംഗ്ലീഷ് സാഹിത്യ ജേർണലുകളുടെ എഡിറ്റർ കൂടിയാണ് .