കുമാരമംഗലം : വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 21 മുതൽ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട്ട്മന പരമേശ്വരൻ നമ്പൂതിരി,​ ക്ഷേത്രം മേൽശാന്തി കാർത്തിക് ലാൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് ഉഷപൂജ,​ 5.45 ന് ഗണപതി ഹോമം,​ 6.30 ന് എതൃത്ത് പൂജ,​ 7.30 ന് പന്തീരടി പൂജ,​ 9.30 ന് ലളിതസഹസ്ര നാമാർച്ചന,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് സ്പെഷ്യൽ ചെണ്ടമേളം,​ ​ 7.30 നും 8 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 22 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.45 ന് ദീപാരാധന,​ 8.30 ന് അത്താഴപൂജ,​ ഗുരുതി,​ കളമെഴുത്തുപാട്ട്,​ രാത്രി 12 ന് മുടിയേറ്റ് ,​ 23 ന് രാവിലെ പതിവ് പൂജകൾ,​ ,​ 8 ന് എതിരേൽപ്പ്,​ അത്താഴപൂജ,​ ഗുരുതി,​ രാത്രി 12 ന് മുടിയേറ്റ്,​ 24 ന് രാവിലെ പതിവ് പൂജകൾ,​ രാത്രി 12 ന് മുടിയേറ്റ്,​ 25 ന് രാവിലെ പതിവ് പൂജകൾ,​ 10.30 ന് വിശേഷാൽ ആയില്യം പൂജ,​ വൈകിട്ട് ​ 8 ന് എതിരേൽപ്പ്,​ രാത്രി 12 ന് മുടിയേറ്റ്,​ 26 ന് രാവിലെ പതിവ് പൂജകൾ,​ 9.30 ന് പഞ്ചഗവ്യ കലശപൂജ,​ 10 ന് വാദ്യമേളം,​ 11 ന് കലശാഭിഷേകം,​ ഉച്ചപൂജ,​ ഉച്ചയ്ക്ക് 12 ന് ചരിത്രപ്രസിദ്ധമായ മകം തൊഴൽ ദർശനം,​ രാത്രി 8.30 ന് അത്താഴപൂജ,​ ഗുരുതി,​ കളമെഴുത്തുപാട്ട്,​ രാത്രി 12 ന് ദേശമുടിയേറ്റ്,​ ഗരുഡൻതൂക്കം,​ 27 ന് രാവിലെ പതിവ് പൂജകൾ,​ 7 ന് പൊങ്കാല,​ 9 ന് കുംഭകുട ഘോഷയാത്ര,​ 11 ന് പൂരം ഇടി,​ ഉച്ചപൂജ,​ കളമെഴുത്തുംപാട്ട്,​ ഗുരുതി,​ കൊടിയിറക്ക്